ന്യൂഡല്‍ഹി : നവംബര്‍ 13-ന് കേരളത്തിലെ വയനാട് ലോക്സഭ മണ്ഡലം, പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പുകള്‍ നടത്തും. മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നവംബര്‍ 20 നും നടത്തും.
വോട്ടെണ്ണല്‍ 23നായിരിക്കും.
ജാര്‍ഖണ്ഡിലെ വോട്ടെടുപ്പ് രണ്ടുഘട്ടമായി നവംബര്‍ 13നും 20നും നടത്തും. ജാര്‍ഖണ്ഡില്‍ 90 സീറ്റുകളിലേക്കും മഹാരാഷ്ട്രയില്‍ 288 സീറ്റുകളിലേക്കുമാണ് തിരഞ്ഞെടുപ്പ്നടത്തുന്നത്. ഉത്തര്‍ പ്രദേശിലെ 10 മണ്ഡലങ്ങൾ അടക്കം രാജ്യത്തെ 45 മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കാനുള്ളത്.