വൈക്കം :ഭക്തിയുടെ നിറവിൽ നടന്ന വടക്കു പുറത്ത് പാട്ടിന്റെ എതിരേൽപ്പ് താലപ്പൊലി ദർശിച്ചു സായൂജ്യം നേടുവാൻ നൂറു കണക്കിന് ഭക്തർ ക്ഷേത്രത്തിലെത്തി. രാത്രി 8.30 ന് ശ്രീമൂലസ്ഥാനമായ കൊച്ചാലും ചുവട് സങ്കേതത്തിലെ വിശേഷാൽ പൂജകൾക്ക് ശേഷം ദേവിയുടെ തിടമ്പ് ആനപുത്തെഴുന്നള്ളിച്ചു.
വൃതം എടുത്ത് കുത്തു വിളക്കേന്തിയ 101 സ്ത്രികളും തൈക്കാട്ട് ശ്ശേരി ബിജുവിന്റെ പാണ്ടിമേളവും അകമ്പടിയായി. വൈക്കം ക്ഷേത്തിലെ അത്താഴ ശ്രീബലി എഴുന്നള്ളിപ്പ് ക്ഷേത്രത്തിന്റെ വടക്കേ നടയിൽ എത്തിയ സമയം കൊടുങ്ങല്ലൂരമ്മ യും വടക്കേ ഗോപുരം വഴി ക്ഷേത്രത്തിൽ പ്രവേശിച്ചു .വൈക്കത്തപ്പന്റെയും ദേവിയുടെയും എഴുന്നളളിപ്പ് ഒന്നിച്ച് മൂന്ന് പ്രദക്ഷിണം പൂർത്തിയാക്കി ൈവക്കത്തപ്പൻ ശ്രീ കോവിലിലേക്കും ദേവി വടക്കു പുറത്ത് പാട്ടിനായി പ്രത്യേകം തയ്യറാക്കിയ മണ്ഡപത്തിലേക്കും പ്രവേശിച്ചു.
വൈക്കത്തപ്പന്റെ ശ്രീകോവിൽ നട അടച്ചതോടെ വടക്കു പുറത്ത് പാട്ട് മണ്ഡപത്തിലെ പൂജകൾ പൂർത്തിയാക്കി കളംപാട്ട് ആരംഭിച്ചു. അമ്പലപുഴ വിജയകുമാർ , പുതുശേരി ഗോപാലകൃഷ്ണ കുറിപ്പ്, വെചൂർ രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പാട്ട് നടത്തിയത്.ഭദ്രോൽപത്തി, ദാരിക വധം, കേശാദിപാദം പാദദികേശം പാടി പാട്ട് അവസാനിപ്പിച്ചു. . പുക്കു ല ഉപയോഗിച്ച് കാൽ മുതൽ മുഖം വരെ യും മുഖം കൈകൾ കൊണ്ടും മായ്ച്ചു. കളം എഴുതിയ പൊടി ഭക്തർക്ക് പ്രസാദമായി നല്കി.