Banner Ads

അവധിക്കാലം വരുന്നു! പത്താം ക്ലാസ് പരീക്ഷകൾക്ക് ഇന്ന് അവസാന ബെൽ

കേരളത്തിലെ ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ എഴുതിയ എസ്എസ്എൽസി പരീക്ഷകൾക്ക് ഇന്ന് തിരശ്ശീല വീഴും. മാർച്ച് 5-ന് ആരംഭിച്ച പരീക്ഷാ സീസണാണ് ഇന്നത്തെ പരീക്ഷയോടെ പൂർത്തിയാകുന്നത്. പരീക്ഷാ തിരക്കുകൾക്ക് വിരാമമാകുന്നതോടെ വിദ്യാഭ്യാസ വകുപ്പ് അടുത്ത ഘട്ടമായ മൂല്യനിർണ്ണയ നടപടികളിലേക്ക് കടക്കുകയാണ്.

ഏപ്രിൽ 16 മുതൽ പരീക്ഷാ പേപ്പറുകളുടെ മൂല്യനിർണ്ണയം ആരംഭിക്കും. ഇതിനായുള്ള ക്യാമ്പുകളുടെ ക്രമീകരണം വിദ്യാഭ്യാസ വകുപ്പ് പൂർത്തിയാക്കി വരുന്നു.പരീക്ഷാഫലം നേരത്തെ നിശ്ചയിച്ചിരുന്ന തീയതിയെക്കാൾ അല്പം വൈകാൻ സാധ്യതയുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ.തിരഞ്ഞെടുപ്പ് നടപടികളും മറ്റ് സാങ്കേതികപരമായ കാരണങ്ങളുമാണ് ഫലപ്രഖ്യാപനം വൈകാൻ ഇടയാക്കുന്നത്.