Banner Ads

മണ്ഡലകാലം അവസാനിക്കാൻ ഇനി രണ്ട് ദിവസം ; ശബരിമലയിൽ വൻ തീർഥാടക തിരക്ക്

പത്തനംതിട്ട : ശബരിമലയിൽ വൻ തീർഥാടക തിരക്ക് ഭക്തരെ കൊണ്ട് സന്നിധാനം നിറഞ്ഞു,പുലിവാഹമേറിയ അയ്യപ്പനും ദേവതാരൂപങ്ങളും തിങ്ങിനിറഞ്ഞ തീർത്ഥാടകർക്ക് ആനന്ദക്കാഴ്ചയൊരുക്കി. വർണ്ണക്കാവടിയും മയിലാട്ടവും വിളക്കാട്ടവും തുടങ്ങിയ ഘോഷയാത്രയ്ക്ക് മിഴിവേകി ക്ഷേത്രം വലം വച്ച് നീങ്ങിയ ഘോഷയാത്ര മാളിപ്പുറം വഴി നടപ്പന്തൽ വലം വച്ച് പതിനെട്ടാം പടിക്ക് മുന്നിൽ സമാപിച്ചു. ശബരിമല സന്നിധാനത്തെ ഭക്തസാന്ദ്രമാക്കി കഴിഞ്ഞദിവസം കർപ്പൂരാഴി ഘോഷയാത്ര നടന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാരുടെ വകയായിരുന്നു കർപ്പൂരാഴി വാദ്യമേളങ്ങളും വിവിധ കലാരൂപങ്ങളും അണിനിരന്ന ഘോഷയാത്ര ഉത്സവ കാഴ്ചയൊരുക്കി. നാളെയാണ് അയ്യപ്പ സ്വാമിക്കു തങ്ക അങ്കി ചാർത്തിയുള്ള ദീപാരാധന.ദീപാരാധനയ്ക്ക് ശേഷം ശരണം വിളികളാൽ മുഖരിതമായ അന്തരീക്ഷത്തിൽ തന്ത്രിയും മേൽശാന്തിയും ചേർന്ന് കർപ്പൂരാഴിക്ക് അഗ്‌നി പകർന്നു

Leave a Reply

Your email address will not be published. Required fields are marked *