ദിമ ഹസാവോയില്‍ ആണ് അപകടം നടന്നത്.അസമില്‍ അഗര്‍ത്തല-ലോകമാന്യ തിലക് ടെര്‍മിനസ് എക്സ്പ്രസ് ട്രെയിന്‍ പാളം തെറ്റിയത്.എഞ്ചിന് അടക്കം 8 കോച്ചുകളാണ് പാളം തെറ്റിയത്. സംഭവത്തില്‍ ആളപായമോ ഗുരുതര പരിക്കുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് റെയില്‍വേ വ്യക്തമാക്കി.ഇതിലൂടെയുള്ള ട്രെയിന്‍ സര്‍വീസുകള്‍ അധികൃതര്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.കൂടാതെ ട്രാക്ക് പുനർ നിർമ്മാണ പണികൾ പുരോഗമിക്കുകയാണ് എന്നും റെയിൽവേ അധികൃതർ അറിയിച്ചു .