തിരുവനന്തപുരം:വയനാട് ദുരിതബാധിതരെ പുനരധിവസിപ്പിക്കുന്നതിൽ സർക്കാരിന് താൽപ്പര്യമില്ല, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പുനരധിവാസത്തിനായി തയാറാക്കിയിരിക്കുന്ന പട്ടിക അബദ്ധപട്ടികയാണ്.ഈ ജോലി എൽപി സ്കൂളിലെ കുട്ടികളെ ഏൽപ്പിച്ചിരുന്നെങ്കിൽ ഇതിനെക്കാൾ നല്ലതായി ചെയ്യുമായിരുന്നു എന്നും അദ്ദേഹം വിമർശിച്ചു. ദുരിതബാധിതരുടെ പുനരധിവാസത്തിനായി നാലു മന്ത്രിമാരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. അവർ ഇതുവരെ വയനാട് സന്ദർശിച്ചിട്ടില്ല.മുണ്ടക്കൈ ചൂരൽമലയിലെ പുനരധിവാസം അടിയന്തരമായി നടപ്പിലാക്കണം