തമിഴ്നാട്: തമിഴ്നാട് പൊള്ളാച്ചി ആളിയാർ ഡാമിൽ മൂന്ന് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു.മരിച്ചത് വിനോദയാത്രക്ക് എത്തിയവർ .മൂന്ന് വിദ്യാർത്ഥികളായിരുന്നു അപകടത്തിൽ പെട്ടത്.ആളിയാർ ഡാമിൽ കുളിക്കുമ്പോൾ ആയിരുന്നു സംഭവം.സുഹൃത്തുക്കൾക്ക് ഒപ്പമാണ് ഇവർ ഡാമിൽ എത്തിയത്. ചെന്നൈയിലെ സ്വകാര്യ കോളേജിലെ എൻജിനിയറിങ് വിദ്യാർത്ഥികളായ ധരുൺ , രേവന്ത് ,ആൻറ്റോ എന്നിവരാണ് മരിച്ചത്.ഒരാൾ ഒഴുക്കിൽ പെട്ടപ്പോൾ മറ്റു രണ്ടുപേർ രക്ഷിക്കാൻ ശ്രമിച്ചതോടെ ഇവരും അപകടത്തിൽ പെടുകയായിരുന്നു.ഇന്ന് രാവിലെ ആണ് സംഭവം ഉണ്ടായത്. മരിച്ചവരുടെ മൃതദേഹങ്ങൾ പൊള്ളാച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റി.