
ദില്ലി : കേരളത്തിന് സുപ്രീംകോടതിയുടെ അഭിനന്ദനം. കേരളത്തിലെ പോലീസ് സ്റ്റേഷനുകളിലെ സിസിടിവി സംവിധാനം മികച്ചതാണെന്നും മറ്റ് സംസ്ഥാനങ്ങൾക്ക് ഇത് മാതൃകയാക്കാമെന്നും കോടതി നിരീക്ഷിച്ചു. കേരളത്തിലെ സ്റ്റേഷനുകളിൽ സിസിടിവി ദൃശ്യങ്ങൾ ലൈവായി നിരീക്ഷിക്കാൻ സാധിക്കുന്നുണ്ട്. ഈ ആധുനിക സംവിധാനം കുറ്റമറ്റ രീതിയിലാണ് പ്രവർത്തിക്കുന്നത്.
കേരളം ഈ കാര്യത്തിൽ മുന്നിലാണെങ്കിലും ജാർഖണ്ഡ് ഉൾപ്പെടെയുള്ള പല സംസ്ഥാനങ്ങളും സിസിടിവികൾ സ്ഥാപിക്കുന്നതിൽ ഗുരുതരമായ വീഴ്ച വരുത്തുന്നതായി കോടതി ചൂണ്ടിക്കാട്ടി. പോലീസ് സ്റ്റേഷനുകളിൽ സിസിടിവി സ്ഥാപിക്കുന്നതിലെ പുരോഗതി വിലയിരുത്താൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറി നേരിട്ട് ഹാജരാകണമെന്ന് കോടതി നിർദ്ദേശിച്ചു.