ഹമാസിനെ മുച്ചൂടും മുടിക്കുമെന്നാണ് ഇ സ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നിലപാട്.എന്നാൽ യഹ്യ സിൻവറിനെയും കൊലപ്പെടുത്തിയിട്ടും ആ ലക്ഷ്യം ഇസ്രയേൽ നേടി എന്ന് പറയാനാവില്ല. ഇസ്രായേൽ പിന്മാറുന്നതുവരെ ഗാസ ബന്ദികൾ ബന്ദികളായി തുടരുമെന്ന് ഹമാസ് ഉപനേതാവ് ഖലീല് അൽ ഹയ്യ ഇന്നലെ മുന്നറിയിപ്പു നൽകി. മിക്ക നേതാക്കളെയും കൊലപ്പെടുത്തിയതിന് ആഘാതം പേറുന്ന ഹമാസ് പുനഃസംഘടിക്കാതിരിക്കാനാണ് ഇസ്രയേൽ നോക്കുന്നത്. ആക്രമണത്തിന്റെ വീര്യം കുറച്ചിട്ടില്ല.സിൻവറിന്റെ മരണത്തോട് നെതന്യാഹു പ്രതികരിച്ചത് ഇത് യുദ്ധത്തിന്റെ അവസാനമല്ല, അവസാനത്തിന്റെ തുടക്കമാണ് എന്നാണ്.
ഒക്ടോബർഏഴ്ആക്രമണത്തിന് നേതൃത്വം നൽകിയ സിൻവറിനെ പിടിക്കാൻ ഇസ്രയേൽ നാലു ലക്ഷം ഡോളർ ഇനാം പ്രഖ്യാപിച്ചിരുന്നു. ഇസ്രയേലിന്റെ അനവധി ആക്രമണങ്ങളെ സിൻവർ അതിജീവിച്ചിരുന്നു. സിൻവറിനെ വധിച്ചതിൽ സിൻവറിന്റെ അവസാന നിമിഷങ്ങളുടെ ഡ്രോൺ ദൃശ്യങ്ങൾ ഇസ്രായേൽ സേന പുറത്ത് വിട്ടിരുന്നു.വെടി കൊണ്ട ഒരു കെട്ടിടത്തിലേക്ക് കയറുകയായിരുന്നു. ഒരു സോഫയിൽ ഇരിക്കുന്ന സിൻവർറിന് ഒരു കൈക്ക്ഗുരുതരമായി പരിക്ക് സംഭവിച്ചിരുന്നു.കൂടാതെ മുഖം മറച്ചിരുന്നു. ഹമാസിന്റെ തലവനായിരുന്ന ഇസ്മയിൽ ഹനിയേയെ ഇസ്രയേൽ കൊലപ്പെടുത്തിയതിനെ തുടർന്നാണ് സിൻവർ തലവനാകുന്നത്. 2013 ലാണ് 22 വർഷം ഇസ്രയിലിലെ ജയിലിൽ കഴിഞ്ഞ സിൻവറിനെ മോചിപ്പിച്ചത്. പിന്നീട് സിൻവാർ ഹമാസിൻ്റെ പരമോന്നത നേതാവായി മാറി.
പിന്നീട് ഇസ്രയേലിന്റെ പേടിസ്വപ്നവുമായി മാറി സിൻവർ. ഫത്താ ഷെറീഫ്, സാലേ അൽ അരൂരി, അർവാൻ ഇസാ എന്നീ ഹമാസ് നേതാക്കളെയും ഹമാസിനെ പിന്തുണച്ച ഹിസ്ബുള്ള നേതാക്കളായ ഹസൻ നസ്രള്ള, അലി കരാക്കി, നബീൽ കാവുക്ക്, ഇബ്രാഹം ഖുബൈസി, ഇബ്രാഹം അഖ്വിൽ, അഹമ്മദ് മഹ്‌ബൂബ് വഹ്ബി, ഫൗദ്ഷുക്ക്ർ, മുഹമ്മദ് നാസർ, തലേബ് അബ്ദുള്ള എന്നിവരെയും ഇസ്രയേൽ വധിച്ചു.ഹമാസിനെ ദുർബലപ്പെടുത്താൻ വേണ്ടിയാണ് ഹിസ്ബുള്ള പോലുള്ള സഖ്യ ഗ്രൂപ്പുകളുടെ നേതാക്കളെ കൊന്നൊടുക്കുന്നത്. ഹിസ്ബുള്ള ഇന്നലെ മുന്നറിയിപ്പ് നൽകിയത് സിൻവറിന്റെ കൊലപാതകത്തോടെ യുദ്ധത്തിൻ്റെ മറ്റൊരു ഘട്ടം തുടങ്ങുകയാണെന്നാണ്.പൂച്ചയെപ്പോലെ ഒൻപതു ജന്മമാണ് ഹമാസിന്. ഗാസ യുദ്ധം നിർണായക ഘട്ടത്തിൽ നിൽക്കുന്ന ഈ സാഹചര്യത്തിൽ സിൻവറിന്റെ പകരക്കാരനായി ഹമാസിനെ ഇനി ആരു നയിക്കും എന്നാണ് ലോകം ഉറ്റുനോക്കുന്നത്.