കൊച്ചി: സംസ്ഥാനത്ത് ലൈസൻസുള്ള എത്ര കള്ളുഷാപ്പുകളുണ്ടെന്നോ , എത്ര ലിറ്റർ കള്ള് വില്ക്കുന്നുഎന്നതില് യാതൊരു കണക്കില്ലെന്ന് സർക്കാർ.നിയമസഭയില്‍ മാത്യുകുഴല്നാടൻ എംഎല്‍എയുടെ ചോദ്യങ്ങള്‍ക്കാണ് എക്സൈസ് മന്ത്രി മറുപടി നല്‍കിയത്. അതേസമയം വിവരം ശേഖരിച്ചുവരികയാണെന്നും മന്ത്രി വ്യക്തമാക്കി.
എന്നാല്‍ എത്ര തെങ്ങ്, പനയില്‍ നിന്ന് കള്ള് ചെത്തുന്നതിന് അനുമതിയുണ്ട്?, എത്ര ലിറ്റർ കള്ളാണ് ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്നത്? പുറത്ത് നിന്ന് കള്ളുകൊണ്ട് വന്ന് വിതരണം ചെയ്യുന്നുണ്ടോ? എങ്കില്‍ എത്ര ലിറ്റർ തുടങ്ങിയ ചോദ്യങ്ങള്‍ക്കും സംസ്ഥാനത്ത് പ്രവർത്തിക്കുന്ന കള്ളുഷാപ്പ് ലൈസൻസുകളുടെ എണ്ണം, ജില്ല തിരിച്ചുള്ള കണക്ക്, പ്രതിദിനം എത്ര ലിറ്റർ കള്ള് വില്‍ക്കുന്നു തുടങ്ങിയ ചോദ്യങ്ങള്‍ക്ക് സർക്കാർ മറുപടി നല്‍കിയില്ല.
ബിനാമി പേരില്‍ കള്ളുഷാപ്പ് ലൈസൻസുകളെടുക്കുന്നത് പരിശോധിക്കാൻ കഴിഞ്ഞ വർഷവും എക്സൈസ് തീരുമാനമെടുത്തിരുന്നു. പൊലീസിന്റെ സഹായത്തോടെ കള്ളുഷാപ്പുകളുടെ ലൈസൻസുകള്‍ പരിശോധിൻ നടത്തും എന്നാണ് കഴിഞ്ഞ വർഷത്തെ അറിയിപ്പ് ഉണ്ടായിരുന്നത് . എന്നിട്ടും ഇപ്പോഴും എക്സൈസിന്റെ പക്കല്‍ കണക്കില്ല. പല ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കുന്നില്ലെന്ന ആക്ഷേപവും പ്രതിപക്ഷത്തിനുണ്ട്.