Banner Ads

സുരക്ഷാ ജീവനക്കാർ ഇല്ല; പരിധിവിട്ട് സഞ്ചാരികൾ

കൊല്ലം: ദിവസവും നൂറിലധികം വിനോദ സഞ്ചാരികള്‍ വരുന്ന കരുനാഗപ്പള്ളി അഴീക്കല്‍ ബീച്ചില്‍ സഞ്ചാരികളുടെ സുരക്ഷയ്ക്ക് രക്ഷ നൽകുന്ന ജീവനക്കാരില്ല.തിരമാലകളില്‍ പലരും അകപ്പെടുന്ന സ്ഥിതിയുമുണ്ടായി.

ഈ സമയം ടൂറിസം വകുപ്പിന് കീഴിലുള്ള ലൈഫ് ഗാർഡുകളോ പൊലീസുകാരോ ഉണ്ടായിരുന്നില്ല.ഞായറാഴ്ച വൈകീട്ട് മൂന്നിനും നാലരക്കുമിടയില്‍ അഞ്ഞൂറിലധികം വിനോദ സഞ്ചാരികളാണുണ്ടാകാറുള്ളത്.എന്നാല്‍, ഞായറാഴ്ച വൈകീട്ട് ഇവരുടെ സേവനമില്ലായിരുന്നു.

വൈകീട്ട് ഡ്യൂട്ടിയിലുണ്ടാകേണ്ട ലൈഫ് ഗാർഡിന് ആരോഗ്യപ്രശ്നമുണ്ടായതിനെതുടർന്ന് അവധിയെടുക്കേണ്ടി വന്നു. ഇതോടെ പകരം ആളുണ്ടായില്ല. നേരത്തെ, രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴുവരെ 12 മണിക്കൂറായിരുന്നു ലൈഫ് ഗാർഡുമാരുടെ ഡ്യൂട്ടി സമയം.

അഴീക്കലില്‍ രാവിലെ ഏഴിന് ജോലിക്ക് കയറുന്ന ആദ്യത്തെയാള്‍ വൈകീട്ട് മൂന്ന് വരെയും രണ്ടാമത്തെയാള്‍ രാവിലെ 11 മുതല്‍ വൈകീട്ട് ഏഴ് വരെയുമാണ് ജോലിയെടുക്കുന്നത്. ബീച്ചിലെ തിരക്ക് അനുസരിച്ച്‌ നാല് ലൈഫ് ഗാർഡുമാരെങ്കിലും ദിനംപ്രതി ഡ്യൂട്ടിക്ക് നിയോഗിക്കേണ്ടതുണ്ടെന്നാവശ്യമാണ് ഉയരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *