Banner Ads

ജലനിരപ്പ് ഉയർന്നു; ഇടുക്കി പൊന്മുടി അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു.

ഇടുക്കി: അറ്റകുറ്റ ജോലികൾക്കായി പന്നിയാർ പവർ ഹൗസ് അടച്ചതിനാൽ അധിക ജലം ഒഴുക്കി കളയുന്നതിന്റെ ഭാഗമായിട്ടാണ് അണകെട്ട് തുറന്നത്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിൽ വേനൽ മഴ പെയ്‌തതിനെ തുടർന്ന് അണക്കെട്ടിലേക്കുള്ള നീരൊഴുക്കും വർദ്ധിച്ച സാഹചര്യത്തിലാണ് അണക്കെട്ടിന്റെ രണ്ടാമത്തെ ഷട്ടർ 10 cm ഉയർത്തിയത്. ഒരു സെക്കൻഡിൽ 7500 ലിറ്റർ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത് പന്നിയാർ പുഴയുടെ ഇരു കരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

അറ്റകുറ്റ ജോലികൾക്കായി പന്നിയാർ പവർ ഹൗസ് മൂന്നു മാസത്തേക്ക് അടക്കുകയും ഉത്പാദനം നിലക്കുകയും ചെയ്‌ത സാഹചര്യത്തിലാണ് വേനൽ മഴയെ തുടർന്ന് അണക്കെട്ടിലേക്ക് ഒഴുകി എത്തുന്ന അധിക ജലം ഒഴുക്കി കളയുന്നതിന്റെ ഭാഗമായി അണക്കെട്ടിന്റെ ഷട്ടർ ഉയർത്തിയത്. പന്നിയാർ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ അണക്കെട്ടിൽ ജലനിരപ്പ് പരമാവധി സംഭരണശേഷിയിൽ എത്തുകയും സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി അണക്കെട്ടിന്‍റെ രണ്ടാമത്തെ ഷട്ടർ വൈകിട്ട് 4 മണിക്ക് 10 cm ഉയർത്തി ഒരു സെക്കൻഡിൽ 7500 ലിറ്റർ വെള്ളം പുറത്തേക്ക് ഒഴുക്കുന്നത്.

വൃഷ്ടി പ്രദേശങ്ങളിൽ വേനൽമഴയെ തുടർന്ന് അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർധിച്ചിട്ടുണ്ട് ജലനിരപ്പ് ക്രമീകരിക്കുന്നതോടെ ഷട്ടർ അടക്കും പന്നിയാർ ഇലട്രിക് പ്രോജക്ടിൻ്റെ ഭാഗമായുള്ള അണക്കെട്ടിൽ 707.75 അടി ആണ് പരമാവധി സംഭരണശേഷി.ഇപ്പോൾ 706.7 അടി വെള്ളമാണ് ഡാമിലുള്ളത്.706.05ആണ് റെഡ് അലേർട്ട് ഒരാഴ്ചക്ക് ഉള്ളിൽ പവർ ഹൗസിന്റെ അറ്റകുറ്റ പണികൾ പൂർത്തികരിച്ചൂ ഉത്പാദനം പുനരാരംഭിക്കാൻ സാധിക്കുമെന്നും കെ എസ്‌ ഇ ബി അധികൃതർ അറിയിച്ചു