കണ്ണൂർ കേളകത്ത് നാടകസംഘം സഞ്ചരിച്ച മിനി ബസ് മറിഞ്ഞു രണ്ടുപേർ മരിച്ചു. രാത്രി നാടകം കഴിഞ്ഞ് കടന്നപ്പള്ളിയില്‍ നിന്നും ബത്തേരിയിലേക്ക് പോകുന്ന വണ്ടിയാണ് ഇന്നലെഅപകടത്തില്പ്പെട്ടത്.മലയാംപടി എസ് വളവില്‍ വെച്ചാണ് മിനി ബസ് മറിഞ്ഞത്. 14 പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. കായംകുളം മുതുകുളം സ്വദേശി അഞ്ജലി (32), കരുനാഗപ്പള്ളി തേവലക്കര സ്വദേശിനി ജെസി മോഹൻ എന്നിവരാണ് മരിച്ചത്.അപകടത്തില്‍ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.9 പേരെ പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേവ കമ്മ്യൂണിക്കേഷൻ കായംകുളം എന്ന നാടക സംഘം സഞ്ചരിച്ച മിനി ബസാണ് അപകടത്തില്‍പ്പെട്ടത്.