Banner Ads

നിയന്ത്രണം വിട്ട ലോറി കാറിലിടിച്ചു; പാലക്കാട് ദേശീയപാതയിൽ അപകടം.

പാലക്കാട്: ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. മണ്ണാർക്കാട് നാട്ടുകൽ ഭാഗത്ത് ഉച്ചയോടുകൂടിയാണ് സംഭവം. അപകടത്തിൽ കാറിൽ ഉണ്ടായിരുന്ന മൂന്ന് പേർക്ക് പരിക്കേറ്റു. ഇവരെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഒരാളെ പോലീസ് ജീപ്പിലും രണ്ടു പേരെ ആംബുലൻസിൽ ആണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. പെരിന്തൽമണ്ണ സ്വദേശികളാണ് കാറിൽ ഉണ്ടായിരുന്നതെന്നാണ് ലഭിക്കുന്ന വിവരം. പാലോട് ഭാഗത്ത് സപ്ലൈകോ സൂപ്പർമാർക്കറ്റിന് എതിർവശത്താണ് അപകടം ഉണ്ടായത്.