Banner Ads

അയോധ്യയിലെ എല്ലാ ഇറച്ചി കടകളും അടച്ചിടാൻ സർക്കാർ ഉത്തരവിട്ടു

അയോധ്യയിലെ എല്ലാ ഇറച്ചി കടകളും അടച്ചിടാൻ സർക്കാർ ഉത്തരവിട്ടു.ഒക്‌ടോബർ മൂന്നിന് ആരംഭിക്കുന്ന ഒമ്ബത് ദിവസം നീണ്ടുനില്‍ക്കുന്ന നവരാത്രി ഉത്സവത്തോടനുബന്ധിചാണ് കടകൾ പൂർണ്ണമായും അടച്ചിടാൻസർക്കാർ ഉത്തരവ് ഇട്ടത്.കടകളില്‍ ഏതെങ്കിലും തരത്തില്‍ മാംസം വിതരണം ചെയ്യുകയോ സൂക്ഷിക്കുകയോ ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്കും ഭക്ഷ്യസുരക്ഷാ വകുപ്പിനെ അറിയിക്കാമെന്നും ഉത്തരവില്‍ പറയുന്നു.

കൂടാതെ ഉത്തരവ് പാലിക്കാത്തവർക്കെതിരെ പ്രകാരം കർശനമായ നിയമനടപടി സ്വീകരിക്കുമെന്നും ഉത്തരവില്‍ പറയുന്നു.ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് ആക്‌ട് 2006 പ്രകാരമായിരിക്കും കേസ് എടുക്കുന്നത്. 03.10.2024 മുതല്‍ 11.10.2024 വരെ എല്ലാ ഇറച്ചിക്കടകളും അടച്ചിടണമെന്നാണ് അയോധ്യ ജില്ലയില്‍ഫുഡ് സേഫ്റ്റി ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ അസിസ്റ്റൻ്റ് കമ്മീഷണർ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നത്

Leave a Reply

Your email address will not be published. Required fields are marked *