ആഭ്യന്തര വിലയ്ക്കൊപ്പം അന്താരാഷ്ട്ര വിലയും ഇടിഞ്ഞതോടെ ഇറക്കുമതിക്കാർക്കും നേട്ടമായി. അന്താരാഷ്ട്ര വില താഴ്ന്നു നിൽക്കുന്നത് പ്രാദേശിക വില ഉയരുന്നതിന് വിലങ്ങുതടിയാകും. റബർബോർഡിന്റെ വിലനിലവാരത്തിൽ ആർ.എസ്.എസ്4 ഗ്രേഡിന് 188 രൂപയാണ് വില. എന്നാൽ ചെറുകിട കച്ചവടക്കാർ 180-183 നിരക്കിലാണ് ചരക്ക് ശേഖരിക്കുന്നത്. ടയർ കമ്ബനികൾ വിപണിയിൽ നിന്ന് വിട്ടുനിൽക്കുന്ന പ്രവണത തുടരുകയാണ്.അന്താരാഷ്ട്ര വില ഒരാഴ്ച മുമ്ബുവരെ 210 രൂപയ്ക്ക് അടുത്തായിരുന്നു. കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ 13 രൂപയോളമാണ് വിലയിൽ താഴ്ചയുണ്ടായത്. ഉത്പാദനം വൻതോതിൽ ഇടിഞ്ഞിട്ടും റബർവില ഉയരുന്നില്ലെന്ന് മാത്രമല്ല താഴേക്ക് പോകുകയാണ്. പ്രാദേശികമായി ചെറിയ വ്യത്യാസങ്ങളുണ്ടെങ്കിലും വലിയ റിസ്കെടുക്കാൻ കച്ചവടക്കാരും താല്പര്യപെടുന്നില്ല. ചൈനയിൽ നിന്നടക്കം ഡിമാൻഡ് ഉയരാത്തതാണ് കാരണമെന്നാണ് വിദഗ്ഗർ പറയുന്നത്.