ന്യൂഡല്‍ഹി: ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ വെച്ചായിരുന്നു രണ്ടു പെണ്‍കുട്ടികള്‍ക്ക് കണ്ടക്ടറുടെ മോശം പെരുമാറ്റം അനുഭവിക്കേണ്ടി വന്നത്.മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയിലാണ് സംഭവം.അപമര്യാദയായി പെരുമാറിയ ബസ് കണ്ടക്ടറെ കായികമായി കൈകാര്യം ചെയ്ത് വിദ്യാർത്ഥിനികള്‍. കണ്ടക്ടറെ വിദ്യാർത്ഥിനികള്‍ കൈകാര്യം ചെയ്യുന്ന വീഡിയോ സമൂഹമാധ്യമത്തില്‍ വൈറലായി മാറി ബസ് തടഞ്ഞു നിർത്തി യാത്രക്കാരുടെ മുന്നില്‍ വെച്ച് കണ്ടക്ടറെ ചെരുപ്പൂരി അടിക്കുകയായിരുന്നു. നിരവധി പേരാണ് മോശമായി പെരുമാറിയ കണ്ടക്ടറെ കൈകാര്യം ചെയ്ത പെണ്‍കുട്ടികളുടെ നടപടിയെ പിന്തുണച്ച് രംഗത്തെത്തിയത്. പെണ്കുട്ടികളായാല് ഇങ്ങനെ വേണമെന്നും, ഇത്തര്തതില്‍ പെരുമാറുന്നവരെ ഇങ്ങനെ തന്നെ ശിക്ഷിക്കണമെന്നും അഭിപ്രായമുയർന്നു.