Banner Ads

ബൈക്ക് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് അപകടം; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

പാലക്കാട്:കോട്ടായിയിൽ ബൈക്ക് നിയന്ത്രണം വിട്ട് മതിലിലിടിച്ചു യുവാക്കൾ മരിച്ചു. കോട്ടായി ഈസ്റ്റ് പരുത്തിപ്പുള്ളിക്ക് സമീപം ഇന്ന് പുലർച്ചെയാണ് അപകടം ഉണ്ടായത്.പെരിങ്ങോട്ടുകുറിശി പരുത്തിപ്പുള്ളി എഎൽപി സ്കൂളിനു സമീപത്ത് തിങ്കൾ പുലർച്ചെ ഒന്നിനാണ് നാടിനെ നടുക്കിയ അപകടം നടന്നത്.

അപകടത്തിൽ കോട്ടായി കരിയാങ്കോട് സ്വദേശി സുർജിത്, പരുത്തിപ്പുള്ളി സ്വദേശി ആകാശ് എന്നിവരാണ് മരിച്ചത്. ഇവരുടെ സുഹൃത്ത് അശ്വിനെ സാരമായി പരുക്കേറ്റ് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടായി കണ്ടത്താർകാവ് ദേശവേല കഴിഞ്ഞ് ആകാശിനെ വീട്ടിൽ ആക്കാൻ ബൈക്കിൽ പോവുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ രണ്ടുപേരും മരിച്ചു.

ഗുരുതരമായി പരിക്കേറ്റ അശ്വിനെ പാലക്കാട് ജില്ലാ ആശുപത്രിയിലും തുടർന്ന് തൃശ്ശൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സുഹൃത്തുക്കളാണ് മൂന്നുപേരും. ഗൾഫിലായിരുന്ന അശ്വിൻ ലീവിൽ നാട്ടിൽ വന്നതായിരുന്നു.കോട്ടായി പൊലീസ് ഇൻക്വസ്റ്റ് നടത്തി.