Banner Ads

കേരളത്തെ നടുക്കിയ പ്രാകൃത കൊല;ഇലന്തൂര്‍ ഇരട്ടനരബലിക്ക് 2 വര്‍ഷം

പത്തനംതിട്ട: കേരളം ഒന്നാകേ ഞെട്ടലോടെ അറിഞ്ഞ വാർത്തയായിരുന്നു ഇലന്തൂര്‍ ഇരട്ടനരബലി . കേരളത്തെ നടുക്കിയ പ്രാകൃത കൊലപാതകം നടന്നിട്ട് ഇന്നേക്ക് രണ്ടു വര്‍ഷം.

കേസിലെ പ്രതികളായ ഭഗവല്‍സിങ്ങും ഭാര്യ ലൈലയും കൊടുംകുറ്റവാളി മുഹമ്മദ് ഷാഫിയും റിമാൻഡ് തടവിലാണ് ഇപ്പോഴും.നരബലി നടന്ന വീടും പരിസരവും കാട് മൂടിയെങ്കിലും സന്ദര്‍ശകർ ഇപ്പോഴും
എത്തുന്നുണ്ടെന്ന് അയല്‍വാസികള്‍ പറയുന്നു. കേസില്‍ 90 ദിവസത്തിനുള്ളില്‍ പൊലീസ് കുറ്റപത്രം സമർപ്പിച്ചെങ്കിലും കൊലക്കേസില്‍ പ്രതികള്‍ക്ക് ഇതുവരെ ശിക്ഷ വിധിച്ചിട്ടില്ല.

അന്ധവിശ്വാസത്തിന്‍റെ പരകോടിയിലെത്തിയിരുന്ന ഭഗവല്‍ സിംഗും ,ലൈലയും ഒന്നിച്ചായിരുന്നു മനുഷ്യക്കുരുതിയ്ക്കായി കളമൊരുക്കിയത്. ഇലന്തൂരിലെ വീട്ടിലൊരുക്കിയ ആഭിചാര കളത്തിലേക്ക് ഇരകള്‍ളായി എത്തിയത് ലോട്ടറി കച്ചവടക്കാരായ തമിഴ്നാട് സ്വദേശി പദ്മയും വടക്കാഞ്ചേരിയിലെ റോസ്ലിനുമായിരുന്നു.കൊച്ചിയിലെ ഹോട്ടല്‍ തൊഴിലാളിയായ മുഹമ്മദ് ഷാഫിയാണ് രണ്ട് സ്ത്രീകളെയും പണം വാഗ്ദാനം ചെയ്ത് ഇലന്തൂരിൽ എത്തിച്ചത്‌.

മിസ്സിംഗ് പരാതിയിലെ അന്വേഷണമാണ് കടവന്ത്ര പോലീസിനെ കേട്ടുകേള്‍വിയില്ലാത്ത കൊലപാതകത്തിന്‍റെ വിവരങ്ങളിലേക്ക് എത്തിച്ചത്. 90 ദിവസത്തിനുള്ളില്‍ കാലടി പൊലീസും കടവന്ത്ര പോലീസും അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നല്‍കി.

സാമ്ബത്തിക അഭിവൃദ്ധിക്ക് അന്ധവിശ്വാസത്തെ കൂട്ടുപിടിച്ച്‌ അരുംകൊല നടത്തിയ ഭഗവല്‍സിങ്ങും ഭാര്യ ലൈലയും കൊടുംകുറ്റവാളി മുഹമ്മദ് ഷാഫിയും അഴിക്കുള്ളില്‍ തന്നെയാണ്. നരബലി നടന്ന ഇലന്തൂരിലെ വീട്ടിലേക്ക് ഇപ്പോഴും ആളുകള്‍ സന്ദര്‍ശനത്തിനായി എത്തിക്കൊണ്ടിരിക്കുന്നു. ഇലന്തൂരിലെ വീട് പൊലീസ് സീല്‍ ചെയ്തിരിക്കുന്നു. ചോരപ്പാടുകള്‍ ഇനിയും മായാതെ കിടക്കുന്ന ഭഗവല്‍സിങ്ങിന്‍റെ തിരുമ്മല്‍ കേന്ദ്രവും കാടുമൂടിയ നിലയിലാണ്. സാമ്ബത്തിക അഭിവൃദ്ധിക്ക് സ്ത്രീകളെ ബലികൊടുക്കണം, ശരീരഭാഗങ്ങള്‍ ഭക്ഷിക്കണം. ഷാഫി ഇങ്ങനെ പറഞ്ഞതനുസരിച്ചാണ് കാലടി സ്വദേശി റോസ്‍ലി, തമിഴ്നാട് സ്വദേശി പത്മം എന്നിവരെ ഇലന്തൂരിലെത്തിച്ച്‌ അതിക്രൂരമായി കൊലപ്പെടുത്തി, മൃതദേഹം കഷണങ്ങളാക്കി പറമ്ബില്‍ കുഴിച്ചിട്ടത്.

ആദ്യ നരബലി ഫലം കണ്ടില്ലെന്നു പറഞ്ഞാണ് രണ്ടാമത്തെ കൊല നടത്തിയത്. സ്ത്രീകളെ കൈകാലുകള്‍ കെട്ടിയിട്ട് പൈശാചികമായാണ് കൊലപ്പെടുത്തിയത്. അരുംകൊലകള്‍ നടത്തിയ ശേഷവും ഭാവവ്യത്യാസമില്ലാതെ നാട്ടില്‍ കറങ്ങിയ ഭഗവല്‍സിംഗിനെകുറിച്ച്‌ ഓർക്കാൻ പോലും ഈ നാട് ഇഷ്ടപ്പെടുന്നില്ല. നരബലിയില്‍ സാംസ്കാരിക കേരളം തലകുനിച്ചെങ്കിലും ഇലന്തൂരിലെ വീട്ടിലേക്ക് ഇന്നും ആളുകളെത്തുകയും ചിത്രങ്ങളെടുത്ത് മടങ്ങുകയും ചെയുന്നു

Leave a Reply

Your email address will not be published. Required fields are marked *