ചെന്നൈ ;മയിലാടുതുറൈയിലെ ബസ് സ്റ്റാന്‍ഡിലെ ശൗചാലയത്തിലാണ് പിഞ്ചു കുഞ്ഞിനെ പൊക്കിള്‍ക്കൊടി മുറിച്ചുമാറ്റാത്ത നിലയിൽ കണ്ടെത്തിയത്. പെൺകുട്ടി ആണെന്ന് സ്ഥിതീകരിച്ചു.ശുചീകരണ തൊഴിലാളികളാണ് കണ്ടെത്തിയത്. ജനിച്ച് മണിക്കൂറുകള്‍ മാത്രമായ കുഞ്ഞിനെ ശൗചാലയത്തിലെ ബക്കറ്റ് കമഴ്ത്തി വെച്ച് അതിനുള്ളിലായാണ് കിടത്തിയിരുന്നത്. കുഞ്ഞിനെ കണ്ടെത്തിയ ഉടനെ ശുചീകരണ തൊഴിലാളികള്‍ കുട്ടിയെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.കുഞ്ഞിന്റെ മാതാപിതാക്കളെ കണ്ടെത്താനായി പോലീസ് അന്വേഷണം ആരംഭിച്ചു.നവജാതശിശുവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.