ബെംഗളൂരു : സദാചാര സംഘത്തിന്റെ ആക്രമണം കർണാടകയിലെ തുംകൂരില്‍ മലയാളി സഹോദരങ്ങള്‍ക്ക് നേരെ. മൂന്നംഗ സംഘം ആക്രമണം നടത്തിയത് വയനാട് സ്വദേശികളായ ആദർശിനും സഹോദരിക്കും നേരെയാണ്. ചന്ദാപുരയിലുള്ള പിജി ഹോസ്റ്റലിലാണ് ഇന്നലെ രാത്രി സംഭവം നടക്കുന്നത്. പുറത്ത് നിന്നും ഭക്ഷണം കഴിച്ച ശേഷം സഹോദരിയെ രാത്രി ഹോസ്റ്റലിന് മുന്നില്‍ ആദർശ് ഇറക്കിവിടുകയും എന്നാല്‍ വൈകിയാണ് എത്തിയതെന്ന് ആരോപിച്ച് ഹോസ്റ്റല്‍ ഉടമ പെണ്‍കുട്ടിയെ അകത്ത് പ്രവേശിക്കാൻ സമ്മതിക്കാതെ പുറത്ത് നിർത്തി.
തുടർന്ന് പെൺകുട്ടിവിവരം സഹോദരനെ വിളിച്ചു പറഞ്ഞതോടെ ആദർശ് തിരിച്ച് വന്ന് ഹോസ്റ്റല്‍ വാർഡനോടും കെട്ടിട ഉടമയോടും കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കി കൊടുക്കാൻ ശ്രമിച്ചു. എന്നാൽ ഇത് അവരെ പ്രകോപിപ്പിക്കുകയും തുടർന്ന് ഇരുമ്പ് വടി കൊണ്ട് മർദ്ദിക്കുകയും സഹോദരിയെ പിടിച്ച് തള്ളുകയും ചെയ്തുവെന്നാണ് ആദർശ് പറയുന്നത്. സംഭവത്തില്‍ കെട്ടിടയുടമയായ ആനന്ദ് റെഡ്ഡിക്കെതിരെ സഹോദരങ്ങള്‍ പൊലീസില്‍ പരാതി കൊടുത്തിരിക്കുകയാണ്.