
മുംബൈ : ഇന്ത്യൻ സംഗീത ലോകത്തെ ഇതിഹാസ താരം ആശാ ഭോസ്ലെ (92) അന്തരിച്ചു. ഹൃദയസ്തംഭനത്തെ തുടർന്ന് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു.
ഏഴ് പതിറ്റാണ്ടിലേറെ നീണ്ട സംഗീത സപര്യയിലൂടെ ആയിരക്കണക്കിന് ഗാനങ്ങളാണ് ആശാ ഭോസ്ലെ ലോകത്തിന് സമ്മാനിച്ചത്. രാജ്യം പത്മവിഭൂഷണും ദാദാസാഹിബ് ഫാൽക്കെ അവാർഡും നൽകി ആദരിച്ചിട്ടുണ്ട്. മലയാളം ഉൾപ്പെടെ ഇരുപതോളം ഇന്ത്യൻ ഭാഷകളിലും ആശ ഭോസ്ലെ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.