ചെന്നൈ : ദളപതി വിജയ്‌യുടെ സിനിമാ ജീവിതത്തിലെ അവസാന ചിത്രമായ ദളപതി 69 ന്റെ പൂജ ചെന്നൈയിൽ വച്ചു നടന്നു. എച്ച്. വിനോദ് ആണ് ദളപതി 69 സംവിധാനം ചെയ്യുന്നത്. മലയാളത്തിൽ നിന്നും മമിത ബൈജുവും നരേനും പ്രിയാമണിയും പ്രധാന വേഷങ്ങളിലെത്തുന്നു ദളപതി 69 ൽ. ബോബി ഡിയോൾ ആണ് വില്ലൻ വേഷത്തിൽ എത്തുന്നത്. നായികയായി പൂജ ഹെഡ്‌ജ് ആണ് എത്തുന്നത്. ഗൗതം മേനോൻ, പ്രകാശ് എന്നിവരും ചിത്രത്തിൽ കഥാപാത്രങ്ങളായി വരുന്നു. സത്യൻ സൂര്യനാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.
പ്രദീപ് ഇ. രാഘവ് എഡിറ്റിങ്, അനൽ അരസ് സംഘട്ടനം, വെങ്കട്ട് കെ നാരായണയാണ് കെ വി എൻ പ്രൊഡക്ഷൻ്റെ പേരിൽ ചിത്രം നിർമ്മിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ കെയുമാണ് സഹനിർമാണം. അനിരുദ്ധ് രവിചന്ദർ ആണ് സംഗീതസംവിധാനം നിർവഹിക്കുന്നത്. ഒക്ടോബറിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം 2025 ഒക്ടോബറിൽ തിയറ്ററിലേക്കെത്തും. വിജയ്‌യുടെ അടുത്തിടെ പുറത്തിറങ്ങിയ ചിത്രമാണ് എ.ജി.എസ് എന്റർടൈൻമെന്റ് നിർമ്മിച്ച് വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത GOAT.
പ്രശാന്ത്, പ്രഭുദേവ , സ്നേഹ , ലൈല, മീനാക്ഷി ചൗധരി, മോഹൻ, ജയറാം, അജ്മൽ അമീർ, യോഗി ബാബു, വിടിവി ഗണേഷ്, വൈഭവ്, പ്രേംഗി അമരൻ, അരവിന്ദ് രാജ്, ആകാശ്, അജയ് രാജ് തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിച്ചിരുന്നു. വിജയ്‌യുടെ 68-ാമത്തെ ചലച്ചിത്രമാണ് ഗോട്ട്. യുവൻ ശങ്കർ രാജയാണ് ഈ ചിത്രത്തിൻ്റെ സൗണ്ട് ട്രാക്കും ഫിലിം സ്കോറും ഒരുക്കിയത്. 25 ദിവസത്തിനുള്ളിൽ ആഗോളതലത്തിൽ 460 കോടി രൂപയാണ് ഗോട്ട് നേടിയത്.