
പത്തനംതിട്ട: യുവതി വസ്ത്രം മാറുന്ന ദൃശ്യങ്ങൾ ജനലിലൂടെ ഒളിഞ്ഞുനോക്കി മൊബൈൽ ഫോണിൽ പകർത്തിയ കേസിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പ്രമാടം മല്ലശ്ശേരി ഒറ്റപ്ലാവ്നിൽക്കുന്നതിൽ സുജിത്ത് എന്ന് വിളിക്കുന്ന ബൽരാജ് വി.വി (45) ആണ് പത്തനംതിട്ട പോലീസിന്റെ പിടിയിലായത്.2025 സെപ്റ്റംബർ എട്ടിന് രാത്രി 8.30-ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം.
യുവതി വസ്ത്രം മാറുന്നത് ജനലിലൂടെ ഒളിഞ്ഞുനോക്കിയ പ്രതി, മൊബൈൽ ക്യാമറ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. യുവതിയുടെ പരാതിയെത്തുടർന്ന് പത്തനംതിട്ട പോലീസ് സബ് ഇൻസ്പെക്ടർ രാജേഷ് കുമാർ കെ.ആർ കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം നടത്തി പ്രതിയെ പിടികൂടുകയുമായിരുന്നു.അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.
കോടതി നടപടികൾക്ക് ശേഷം പ്രതിക്ക് ജാമ്യം അനുവദിച്ചു. സ്ത്രീത്വത്തെ അപമാനിച്ചതിനും സ്വകാര്യത ലംഘിച്ചതിനുമുള്ള വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.