Banner Ads

കുടകിൽ വിജയകരമായ രക്ഷാദൗത്യം; നാലാം നാൾ ശരണ്യയെ കണ്ടെത്തി

മടിക്കേരി: കർണാടകയിലെ കുടകിലുള്ള തടിയന്റെമോൾ മലനിരകളിൽ ട്രക്കിങ്ങിനിടെ കാണാതായിരുന്ന മലയാളി യുവതി ശരണ്യയെ കണ്ടെത്തി. നാല് പകലും മൂന്ന് രാത്രിയും നീണ്ടുനിന്ന തിരച്ചിലിനൊടുവിലാണ് ശരണ്യയെ കണ്ടെത്താനായത്. വനംവകുപ്പ്, പോലീസ്, ആന്റി നക്സൽ ഫോഴ്സ് എന്നിവർ സംയുക്തമായി നടത്തിയ തിരച്ചിലിനൊടുവിലാണ് ശരണ്യയെ കണ്ടെത്തിയത്.

കഴിഞ്ഞ വ്യാഴാഴ്ച രാവിലെയാണ് പത്തംഗ സംഘത്തോടൊപ്പം ട്രക്കിങ്ങിനെത്തിയ ശരണ്യയെ കാണാതാകുന്നത്. വഴിതെറ്റിയെന്ന് ഫോണിൽ സന്ദേശം ലഭിച്ചെങ്കിലും പിന്നീട് ഫോൺ സ്വിച്ച് ഓഫ് ആകുകയായിരുന്നു. വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള കൊടുംകാട്ടിൽ ശരണ്യ ഒറ്റപ്പെട്ടത് വലിയ ആശങ്കയ്ക്ക് കാരണമായിരുന്നു. കെസി വേണുഗോപാൽ എംപി ഉൾപ്പെടെയുള്ളവർ കർണാടക സർക്കാരുമായി ബന്ധപ്പെട്ട് തിരച്ചിൽ ഊർജ്ജിതമാക്കിയിരുന്നു.