Banner Ads

ആലപ്പുഴയെ നടുക്കി വിദ്യാർത്ഥിനിയുടെ മരണം; പത്താം ക്ലാസുകാരിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

ആലപ്പുഴ: ആലപ്പുഴ പൂങ്കാവിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പൂങ്കാവ് കൊച്ചീക്കാരൻ വീട്ടിൽ അജോയുടെ മകൾ എസ്തേർ (15) ആണ് മരിച്ചത്. ഇന്ന് എസ്എസ്എൽസി പരീക്ഷ ആരംഭിക്കാനിരിക്കെയാണ് ദാരുണമായ ഈ സംഭവം.

രാവിലെ ട്യൂഷന് പോകാത്തതിനെത്തുടർന്ന് അച്ഛൻ വഴക്കുപറഞ്ഞിരുന്നതായും അതിനുപിന്നാലെയാണ് പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.