Banner Ads

യാത്രയ്ക്കിടെ കാറിൽ നിന്ന് പുക ഉയർന്നു: കണ്ണൂർ പെരുമ്പുന്നയിൽ കാർ പൂർണ്ണമായും കത്തിനശിച്ചു.

കണ്ണൂർ :പേരാവൂർ മലയോര ഹൈ വേ പെരുമ്പുന്ന പള്ളിക്ക് സമീപം ഓടികൊണ്ടിരിക്കുന്നു കാറിനു തീപ്പിടിച്ചു. കാരണം വ്യക്തമല്ല ഇന്നലെ രാത്രി 10 45 ഓടുകൂടിയാണ് പിടുത്തം ഉണ്ടായത് ഡ്രൈവർ തന്നെ ഇറങ്ങി ഓടിയത് കാരണം ആളപായം ഇല്ല. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ പേരാവൂർ അഗ്നിശമന സേനയാണ് തീ അണച്ചത്.

സ്റ്റേഷൻ ചാർജ് ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ബാബു അയോടൻ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മാരായ അനീഷ് ആർ, കാർത്തികേയൻ ആർ, അനോഗ് പി വി,പ്രിയേഷ് സോൾവിൻ,വിനോദ് കെ എന്നിവരും തീ അണക്കാൻ പരിശ്രമിച്ചു