
പാലക്കാട്: തിങ്കളാഴ്ച രാവിലെ എട്ടരയോടെയാണ് ഡാമിന്റെ ഷട്ടറുകള്‍ തുറന്നത്.റൂള്‍ കർവ് ക്രമീകരിക്കുന്നതിനായാണ് ഷട്ടറുകള്‍ തുറക്കുന്നതെന്നും തുടർന്ന് പവർ ജനറേഷനും ആരംഭിക്കുവാനുള്ള തീരുമാനം കൂടിയെന്ന് അധികൃതർ അറിയിച്ചു.ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്. സമീപ പ്രദേശങ്ങളില്‍ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശവും നല്‍കിയിട്ടുണ്ട്.അതേസമയം സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.