Banner Ads

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ധരിച്ചിരുന്ന ഷാളിന് തീപിടിച്ചു;വൻ അപകടം ഒഴിവായത് തലനാരിഴയ്‌ക്ക്

പാലക്കാട്: അകത്തേത്തറ ശബരി ആശ്രമത്തിലെ പങ്കെടുത്ത ചടങ്ങിനിടെ .ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ധരിച്ചിരുന്ന ഷാളിന് തീപിടിച്ചു.

മഹാത്മാ ഗാന്ധിയുടെ ചിത്രത്തില്‍ പുഷ്‌പങ്ങള്‍ അർപ്പിക്കുന്നതിനായി കുനിയുന്നതിനിടെ സമീപത്തുണ്ടായിരുന്ന കത്തിച്ചുവച്ച വിളക്കില്‍ നിന്നും കഴുത്തിൽ ധരിച്ച ഷാളിലേക്ക് തീ പടർന്നത്.ഷാളിന് തീപടർന്നത് ഉടൻതന്നെ ശ്രദ്ധയില്‍പ്പെട്ടതോടെ സുരക്ഷാ ഉദ്യോഗസ്ഥർ തീയണയ്‌ക്കുകയായിരുന്നു. അതിനാല്‍ വൻ അപകടം ഒഴിവായി.

ഗവർണർക്ക് പരിക്കുകളൊന്നും ഉണ്ടായിട്ടില്ല.സമീപത്തുണ്ടായിരുന്നുവരുടെ ശ്രദ്ധയില്‍പ്പെട്ടു. അവർ പെട്ടന്ന് തന്നെ ഗവർണറുടെ കഴുത്തില്‍ നിന്ന് ഷാള്‍ എടുത്തുമാറ്റുകയായിരുന്നു. ഷാളില്‍ തീ പടർന്ന വിവരം ഗവർണർ പോലും അറിയുന്നത് അപ്പോഴാണ്. അപകടത്തിന്റെ അങ്കലാപ്പൊന്നും കാണിക്കാതെ തുടർന്നുള്ള ചടങ്ങില്‍ അദ്ദേഹം പങ്കെടുക്കുകയും ചെയ്‌തു.

Leave a Reply

Your email address will not be published. Required fields are marked *