Banner Ads

പ്രധാനമന്ത്രി മോദിയുമായി; കൂടിക്കാഴ്ച നടത്തി ശശി തരൂർ

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തി കോൺ​ഗ്രസ് നേതാവ് ശശി തരൂർ.തരൂരിനെ പ്രധാനമന്ത്രി വിളിപ്പിക്കുകയായിരുന്നുവെന്ന് ഉന്നത വൃത്തങ്ങൾ പറയുന്നു. അമേരിക്കയിൽ നടത്തിയ കൂടിക്കാഴ്ചകളുടെ വിശദാംശങ്ങൾ തരൂർ മോദിയെ അറിയിച്ചതായാണ് വിവരം.

തരൂർ നൽകിയ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണ് കൂടിക്കാഴ്ച നടന്നത്.അതേസമയം, ശശി തരൂരിനെ പ്രകോപിപ്പിക്കുന്ന പ്രസ്താവനകൾ വേണ്ടെന്ന തീരുമാനത്തിലാണ് കോൺഗ്രസ് നേതൃത്വം. തരൂരിനെതിരെ ശ്രദ്ധയോടെ നീങ്ങാനാണ് നീക്കം. തരൂരിനെ പിണക്കുന്നതിൽ പാർട്ടിക്കുള്ളിലും അതൃപ്തിയുള്ളത് പരിഗണിക്കും.

വിദേശനയത്തിൽ തരൂരിൻറെ അഭിപ്രായത്തോടുള്ള വിയോജിപ്പ് തുടർന്നും തരൂർ സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാട് നിരീക്ഷിക്കാനും കോൺഗ്രസ് നേതൃത്വം തീരുമാനിച്ചു