Banner Ads

മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള തിരക്കഥ; തന്ത്രിയുടെ അറസ്റ്റ് രാഷ്ട്രീയ ഗൂഢാലോചന

കാസർകോട് : ശബരമല സ്വർണ്ണക്കൊള്ളക്കേസിൽ സർക്കാരിനെതിരെയും പോലീസിനെതിരെയും രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മതിയായ തെളിവുകളില്ലാതെ തന്ത്രിയെ അറസ്റ്റ് ചെയ്തത് സംശയാസ്പദമാണ്. അന്വേഷണസംഘം (എസ്ഐടി) മുഖ്യമന്ത്രിയുടെ ഓഫീസിന്റെ താത്പര്യപ്രകാരമാണ് പ്രവർത്തിച്ചത്. സിപിഎം നേതാക്കളായ കടകംപള്ളി സുരേന്ദ്രൻ, വി എൻ വാസവൻ എന്നിവരിലേക്ക് അന്വേഷണം എത്താതിരിക്കാനാണ് തന്ത്രിയെ കരുവാക്കിയത്.

മുൻ ദേവസ്വം പ്രസിഡന്റ് ഗുരുതരമായ വീഴ്ച വരുത്തിയിട്ടും ചോദ്യം ചെയ്ത് വിട്ടയച്ചത് നീതിയല്ല. ഹൈക്കോടതി നിർദ്ദേശങ്ങൾ ലംഘിച്ചാണ് അന്വേഷണം മുന്നോട്ട് പോകുന്നത്. രാഷ്ട്രീയ കളിക്ക് ജനം ചുട്ട മറുപടി നൽകുമെന്നും ചെന്നിത്തല പറഞ്ഞു. ആരോഗ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ റീത്ത് വെച്ച് പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് രീതിയെ ചെന്നിത്തല പരസ്യമായി തള്ളിപ്പറഞ്ഞു.