തായ്‌ലൻഡില്‍ സ്കൂള്‍ ബസിന് തീപിടിച്ച് 25 വിദ്യാർഥികള്‍ക്ക് ദാരുണാന്ത്യം,മധ്യ ഉത്തായി താനി പ്രവിശ്യയില്‍ നിന്നും ആയുത്തയയിലേക്ക് പോകുമ്പോളാണ് അപകടം ഉണ്ടായത്. പഠനയാത്രയ്ക്ക് പോയ സംഘമാണ് അപകടത്തില്‍പെട്ടത്.
വിദ്യാർത്ഥികളും അധ്യാപകരും ഉള്‍പ്പടെ 44 പേരാണ് അപകടം നടക്കുമ്ബോള്‍ ബസില്‍ ഉണ്ടായിരുന്നത്. ബാങ്കോക്കിന് സമീപം ചൊവ്വാഴ്ചയാണ് അപകടം ഉണ്ടായത്.എങ്ങനെയാണ് ബസിന് തീപിടിച്ചത് എന്നത് ഇപ്പോഴും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.അതേസമയം അപകടത്തില്‍ എത്ര പേർക്ക് പരിക്ക് പറ്റി എന്നത് സംബന്ധിച്ച വിവരങ്ങള്‍ കൃത്യമായി സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
തീപിടിത്തം ഉണ്ടായി അധികം സമയം കഴിഞ്ഞാണ് ബസില്‍ നിന്നും മൃതദേഹം പുറത്തെടൂത്തത്. അതുകൊണ്ട് തന്നെ ചില മൃതദേഹങ്ങള്‍ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.പരിക്ക് പറ്റിയ പതിനാറ് വിദ്യാർഥികളെയും മൂന്ന് അധ്യാപകരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം.