Banner Ads

പമ്ബാ നദിയില്‍ ശബരിമല തീർത്ഥാടകൻ ഒഴുക്കില്‍പ്പെട്ടു കാണാതായി

പത്തനംതിട്ട:ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിവരവെയാണ് അപകടമുണ്ടായത്. മാടമണ്ണില്‍ വാഹനം നിർത്തിയ സംഘം നദിയില്‍ കുളിക്കാനിറങ്ങുകയായിരുന്നു.പെരുനാട് മാടമണ്‍ ഭാഗത്തായിരുന്നു അപകടം.തിരുവനന്തപുരത്തുനിന്നുള്ള തീർത്ഥാടക സംഘത്തില്‍പ്പെട്ടയാളാണ് ഒഴുക്കില്‍പ്പെട്ടത്.ജിഷ്ണു (22) വിനെയാണ് കാണാതായത്.യുവാവിന്റെ പേരും വിവരങ്ങളുമടക്കം ഒപ്പമുള്ളവരാണ് പൊലീസിന് നല്‍കിയത്. നദിയില്‍ തെരച്ചില്‍ തുടരുകയാണ്.കൂടെയുള്ളവർ വിവരമറിയിച്ചതിനെത്തുടർന്ന്, ഫയർഫോഴ്‌സും പൊലീസും ഉള്‍പ്പെടയുള്ളവർ സ്ഥലത്തെത്തി തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്. ആവശ്യമെങ്കില്‍ സ്കൂബാ ഡൈവിംഗ് സംഘത്തിന്റെ സഹായം തേടുമെന്നും പൊലീസ് പറഞ്ഞു. ഈ സമയത്താണ് ജിഷ്ണു ഒഴുക്കില്‍പ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *