പത്തനംതിട്ട: ഓണത്തോടനുബന്ധിച്ചുള്ള പൂജകൾക്കായി ശബരിമല നട സെപ്റ്റംബർ മൂന്നിന് വൈകുന്നേരം അഞ്ചിന് തുറക്കും. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും.
ഉത്രാടം, തിരുവോണം, അവിട്ടം എന്നീ ദിവസങ്ങളിൽ സന്നിധാനത്ത് ഓണസദ്യ ഒരുക്കും. ഉത്രാടത്തിന് മേൽശാന്തിയും തിരുവോണത്തിന് ദേവസ്വം ജീവനക്കാരും അവിട്ടത്തിന് സന്നിധാനത്തെ പോലീസ് ഉദ്യോഗസ്ഥരുമാണ് സദ്യ നൽകുന്നത്.
സെപ്റ്റംബർ ഏഴിന് രാത്രി 9:50 മുതൽ ചന്ദ്രഗ്രഹണം ആരംഭിക്കുന്നതിനാൽ, പൂജകൾ പൂർത്തിയാക്കി 8:50-ന് നട അടയ്ക്കും.