Banner Ads

ശബരിമല സ്വർണപ്പാളി വിവാദം; ദേവസ്വം മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന് സസ്പെൻഷൻ

തിരുവനന്തപുരം : ശബരിമല സ്വർണപ്പാളി വിഷയത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെ സസ്പെൻഡ് ചെയ്തു. ഉദ്യോഗസ്ഥന് വീഴ്ച സംഭവിച്ചതായി ദേവസ്വം വിജിലൻസ് റിപ്പോർട്ട് സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് ദേവസ്വം ബോർഡ് നടപടി സ്വീകരിച്ചത്.

2019-ൽ ദ്വാരപാലക ശിൽപ്പത്തിലെ സ്വർണപ്പാളി അറ്റകുറ്റപ്പണികൾക്കായി കൊണ്ടുപോയ സമയത്ത് മഹസറിൽ അത് ചെമ്പ് പാളി എന്ന് രേഖപ്പെടുത്തിയത് മുരാരി ബാബുവായിരുന്നു. ഈ ഗുരുതരമായ വീഴ്ചയാണ് സസ്പെൻഷന് കാരണമായത്. വിജിലൻസ് അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ബോർഡ് അടിയന്തര നടപടി എടുത്തത്.