കോഴിക്കോട് : ആര്.എസ്.എസ്. നേതാവ് വത്സന് തില്ലങ്കേരി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. എം.ആര്. അജിത്കുമാറുമായി കൂടികാഴ്ച നടത്തിയെന്ന് സ്ഥിരീകരിച്ചു. എന്നാല്‍ കൂടിക്കാഴ്ച അപ്രതീക്ഷിതമായിരുന്നെന്നും അഞ്ചുമിനിറ്റില്‍ താഴെയാണ് സംസാരിച്ചതെന്നും അദ്ദേഹം പറഞ്ഞു. താന്‍ ഹോട്ടലില്‍ എത്തിയത് കേന്ദ്രസഹമന്ത്രി ജോര്‍ജ് കുര്യനെ കാണാനായാണ്. അവിടെ വെച്ച് അപ്രതീക്ഷിതമായാണ് എം.ആര്. അജിത്കുമാറിനെ കണ്ടത്.
രക്ഷാപ്രവര്‍ത്തനവുമായി സംബന്ധിച്ച കാര്യമാണ് സംസാരിച്ചതെന്നും ആംബുലന്‍സ് തടഞ്ഞുവച്ച പ്രശ്നം പരിഗണനയില്പ്പെടുത്തുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. നേരത്തെ വാർത്തകള്‍ പുറത്തുവന്നിരുന്നതാണ് ഓഗസ്റ്റ് നാലിന് കല്പറ്റയിലെ സ്വകാര്യ ഹോട്ടലില്‍ വെച്ചു വത്സന് തില്ലങ്കേരി എ.ഡി.ജി.പി. എം.ആര്. അജിത്കുമാറുമായി കൂടിക്കാഴ്ച നടത്തിയെന്ന്. ഇതിനെ തുടർന്നാണ് വിശദീകരണവുമായി വത്സന് തില്ലങ്കേരി രംഗത്തെത്തിയത്.