എറണാകുളം: കായലിൽ കുളഞ്ഞത് മാലിന്യമല്ല അഴുകിയ മാമ്ബഴമെന്ന് പ്രതികരിച്ച് ഗായകൻ എം ജി ശ്രീകുമാർ.മാലിന്യം കായലിൽ ഒഴുക്കിയതിനെ തുടർന്ന് 25,000 രൂപ എം ജി ശ്രീകുമാർ പിഴയടച്ചിരുന്നു. ബോൾഗാട്ടിയിലെ വീട്ടിലെ ജോലിക്കാരിയാണ് മാങ്ങ കായലിലേക്ക് വലിച്ചെറിഞ്ഞത്. ഇത് ഒരു വിനോദസഞ്ചാരി ഫോണിൽ പകർത്തുകയും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു. പിന്നാലെയാണ് എം ജി ശ്രീകുമാറിന് പുഴയീടാക്കിയത്.
ബോൾഗാട്ടിയിലുള്ള വീട്ടിൽ പത്ത് ദിവസത്തിൽ കൂടുതൽ തൻ കാണാറില്ല, അവിടെ വലിയ മാലിന്യമൊന്നുമില്ല. മുറ്റത്തെ മാവിൽ നിന്ന് മാങ്ങ തറയിൽ വീഴാറുണ്ട്. ഇത് കായലിലും മുറ്റത്തുമൊക്കെ ആയാണ് വീഴുന്നത്. മാലിന്യം കായലിലേക്ക് ഒഴുക്കിയെന്ന് പറഞ്ഞ് വീടിന് മുന്നിൽ ബോർഡുകളൊക്കെ ഉണ്ടായിരുന്നു. തർക്കിക്കാൻ പോയില്ല. അണ്ണാൻ കടിച്ചുവീണ മാങ്ങയാണ് സെർവന്റ് കായലിലേക്ക് എറിഞ്ഞത് ഒരു മാങ്ങയ്ക്ക് 25,000 രൂപ പിഴയടക്കേണ്ടി വന്നു.
ഞാൻ പരാതിയൊന്നും പറയാതെയാണ് പിഴയടച്ചത്. മാലിന്യം അല്ല മാമ്ബഴമാണത്. ചെയ്തത് തെറ്റ് തന്നെയാണ്. പക്ഷേ, ആശുപത്രികളിൽ നിന്നും ഹോട്ടലിൽ നിന്നും ടൺ കണക്കിന് മാലിന്യം കായലിലേക്ക് ഒഴുകുന്നുണ്ട്. അതൊന്നും അധികൃതർ കാണുന്നില്ലേ എന്നൊരു ചോദ്യം മാത്രമേയുള്ളൂവെന്നും എം ജി ശ്രീകുമാർ പറഞ്ഞു.