Banner Ads

തിരൂരങ്ങാടിയിൽ വാഹനാപകടം: നിർത്തിയിട്ട ലോറിക്ക് പിന്നിൽ പിക്കപ്പ് വാനിടിച്ച് യുവാവ് മരിച്ചു.

മലപ്പുറം: തിരൂരങ്ങാടി: പതിനാറുങ്ങലിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ പിക്കപ്പ് വാൻ ഇടിച്ചുകയറി യുവാവ് മരിച്ചു. തിരൂരങ്ങാടി കുറുവ മീനാർകുഴി സ്വദേശി മുല്ലപ്പള്ളി ഈന്തേക്കാട്ടിൽ അബൂബക്കർ സിദ്ദീഖിന്റെ മകൻ ഷാദിൽ (20) ആണ് മരിച്ചത്.കഴിഞ്ഞ ദിവസം പുലർച്ചെയായിരുന്നു അപകടം സംഭവിച്ചത്.

സ്വകാര്യ പാഴ്സൽ കമ്പനിയിലെ ജീവനക്കാരനായിരുന്നു ഷാദിൽ. ജോലി ആവശ്യത്തിനായി യാത്ര ചെയ്യുന്നതിനിടെ ഇവർ സഞ്ചരിച്ചിരുന്ന പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു.വാഹനമോടിച്ചിരുന്ന വേങ്ങര സ്വദേശി ഗഫൂർ പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടം നടന്ന ഉടനെ നാട്ടുകാരും പൊലീസും ചേർന്ന് ഷാദിലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.