Banner Ads

പുഴകൾ നിറയുന്നു: ഷോളയാർ ഡാം തുറന്നു; കനത്ത മഴയിൽ ഡാമുകളിലെ ജലനിരപ്പ് ഉയരുന്നു

തൃശ്ശൂർ:സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ ഡാമുകളിലെ ജലനിരപ്പ് ഉയരുന്നു. ഷോളയാർ ഡാമിൽ 96ശതമാനം വെള്ളം നിറഞ്ഞു. ഷോളയാർ ഡാമിൻറെ സ്പിൽവേ ഷട്ടർ അരയടി ഉയർത്തി.ജലവിതാനം ഉയർന്ന സാഹചര്യത്തിൽ പെരിങ്ങൽകുത്ത് ഡാമിന്റെ സ്ലൂവീസ് വാൽവും തുറന്നിട്ടുണ്ട്.

ഇതോടെ ചാലക്കുടി പുഴയിലും ജലനിരപ്പ് ഉയർന്നു. പുഴയിൽ നിലവിൽ മൂന്നര മീറ്ററാണ് വെള്ളം.പുഴയോരവാസികൾ ജാഗ്രത പുലർത്താനുള്ള നിർദേശം നൽകിയിട്ടുണ്ട്. നിലവിലത്തെ സാഹചര്യത്തിൽ ആശങ്കയില്ലെന്നും അധികൃതർ അറിയിച്ചു.