
തിരുവനന്തപുരം: സംസ്ഥാനത്തെ സപ്ലൈകോ ഔട്ട്‌ലെറ്റുകൾ വഴി വിതരണം ചെയ്യുന്ന സബ്‌സിഡി സാധനങ്ങളുടെ വില പുതുക്കി നിശ്ചയിച്ച് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് ഉത്തരവിറക്കി. പൊതുവിപണിയിലെ വിലക്കയറ്റം കണക്കിലെടുത്താണ് സബ്‌സിഡി നിരക്കുകളിൽ ഈ മാറ്റം വരുത്തിയിരിക്കുന്നത്.
പുതിയ ഉത്തരവ് പ്രകാരം സപ്ലൈകോ വഴി വിൽക്കുന്ന വെളിച്ചെണ്ണയുടെ വിലയിൽ ഗണ്യമായ കുറവുണ്ട്.സബ്‌സിഡിയും നോൺ സബ്‌സിഡിയും ഉൾപ്പെടുന്ന വെളിച്ചെണ്ണ ഒരു ലിറ്ററിന് 289 രൂപയായി നിശ്ചയിച്ചു.നിലവിൽ 329 രൂപയ്ക്ക് വിൽക്കുന്ന ഒരു ലിറ്റർ ശബരി നോൺ സബ്‌സിഡി വെളിച്ചെണ്ണയുടെ വില 309 രൂപയായി കുറച്ചു. (ലിറ്ററിന് 20 രൂപയുടെ കുറവ്).
തുവരപ്പരിപ്പ്1 കിലോ83 രൂപമല്ലി500 ഗ്രാം (1/2 കിലോ)45 രൂപവെളിച്ചെണ്ണ1 ലിറ്റർ289 രൂപ,പൊതുവിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് ഉപഭോക്താക്കൾക്ക് മിതമായ നിരക്കിൽ സാധനങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിഷ്‌കരണമെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചു.