Banner Ads

ചൂടിന് ആശ്വാസമായി മഴയെത്തുന്നു; ഇന്നത്തെ കാലാവസ്ഥാ പ്രവചനം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട വേനൽമഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പ്രധാനമായും കൊല്ലം, പത്തനംതിട്ട, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴ ലഭിച്ചേക്കും. നിലവിൽ ഒരു ജില്ലയിലും പ്രത്യേക മഴ അലർട്ടുകൾ (Yellow Alert) പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കാണ് സാധ്യത. ഇതോടൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി 10 മണി വരെയുള്ള സമയത്താണ് ഇടിമിന്നലിന് സാധ്യത കൂടുതൽ.

അതിനാൽ കാർമേഘങ്ങൾ കണ്ട് തുടങ്ങുമ്പോൾ തന്നെ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു.മഴ മുന്നറിയിപ്പ് നിലനിൽക്കുമ്പോഴും സംസ്ഥാനത്ത് ഉയർന്ന താപനിലയ്ക്കുള്ള മഞ്ഞ അലർട്ട് തുടരുകയാണ്. വിവിധ ജില്ലകളിൽ സാധാരണയേക്കാൾ 2°C മുതൽ 3°C വരെ ചൂട് വർധിക്കാൻ സാധ്യതയുണ്ട്.പാലക്കാട്: 39°C (ഉയർന്ന താപനില)
കൊല്ലം, പത്തനംതിട്ട, കോഴിക്കോട്: 37°C