കോട്ടയം :റാഗിഗ് പൈശാചികമായ കൃത്യം എന്ന് മന്ത്രി വി.എൻ വാസവൻ കേസിൽ ഉൾപ്പെട്ടവർ ആരും രക്ഷപ്പെടില്ല ഗവൺമെൻറ് കൃത്യമായ അന്വേഷണം നടത്തുന്നുണ്ട്. വകുപ്പുതല നടപടികളും ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. കുറ്റവാളികൾ എസ്എഫ്ഐക്കാരല്ല എന്നും എസ്എഫ്ഐയുമായി ഇവർക്ക് ബന്ധമില്ലെന്നും മന്ത്രി അറിയിച്ചു .സംഭവത്തിൽ പ്രതികളെ പുറത്താക്കണമെന്ന് ആദ്യം ആവശ്യ പ്പെട്ടത് SFI ആണെ ന്നും മന്ത്രി പറഞ്ഞു. എല്ലാ ക്യാംപസുകളിലും റാഗിംഗിനെതിരെ കാം പെയിൻ ആരംഭിച്ചു കഴിഞ്ഞു.കേസിൽ അതിവേഗമാണ് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തതെന്നും മന്ത്രി പറഞ്ഞു