ന്യൂഡല്‍ഹി: അമിത് ഷാ ജിക്ക് ജന്മദിനാശംസകള് നേരുന്നു. ബിജെപിയെ ശക്തിപ്പെടുത്തുന്നതില്‍ ജീവിതം ഉഴിഞ്ഞുവച്ച കഠിനാധ്വാനിയായ നേതാവാണ് അദ്ദേഹം. ഒരു ഭരണാധികാരിയെന്ന നിലയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. വികസിത ഭാരതമെന്ന കാഴ്ചപ്പാട്പൂർത്തീകരിക്കുന്നതിൽ അമിത് ഷായുടെ പങ്ക് വളരെ വലുതാണ്. അദ്ദേഹത്തിന്റെ ദീർഘായുസ്സിനും ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു,
” പ്രധാനമന്ത്രി എക്സില്‍ കുറിചിരിക്കുന്നത്. അദ്ദേഹം വികസിത ഇന്ത്യയെന്ന ലക്ഷ്യത്തിന് വേണ്ടി പ്രവർത്തിക്കുന്നതില്‍ അദ്ദേഹത്തിന്റെ പങ്ക് വളരെ വലുതാണെന്നും എക്സില്‍ പങ്കുവച്ച ആശംസാ സന്ദേശത്തില്‍ മോദി പറഞ്ഞു.ബിജെപി സഖ്യകക്ഷി നേതാക്കളായ ചന്ദ്രബാബു നായിഡു, ജെഡി(യു) നേതാവ് ലാലൻ സിംഗ്, കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ എന്നിവരും ആഭ്യന്തരമന്ത്രിക്ക് ആശംസകള്‍ നേർന്നിരുന്നു.ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ, കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് എന്നിവരും അമിത് ഷായുടെ 60-ാം ജന്മദിനത്തില് ആശംസകള്‍ അറിയിച്ചു. .