കൊച്ചി | കൊച്ചി ഫൈവ്സ്റ്റാർ ഹോട്ടലിലെ ലഹരി പാര്‍ട്ടി കേസില്‍ സിനിമാതാരങ്ങളായ ശ്രീനാഥ് ഭാസിക്കെതിരെയും പ്രയാഗ മാര്‍ട്ടിനുമെതിരെ തെളിവുകളൊന്നും ലഭ്യാമായില്ല എന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ.
ആവശ്യമെങ്കില്‍ മാത്രമേ ഇരുവരെയും വീണ്ടും മൊഴിയെടുക്കാന്‍ വിളിപ്പിക്കൂവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സിനിമാ താരങ്ങള്‍ ആരും തന്നെ പാര്‍ട്ടിയില്‍ പങ്കെടുത്തതായി കണ്ടെത്തിയിട്ടില്ല എന്നും. വിദഗ്ധ പരിശോധന ഫലത്തിനായി കാത്തിരിക്കുകയാണെന്നും കമ്മീഷണര്‍ വ്യക്തമാക്കി.
അലന് വാക്കറുടെ സംഗീത പരിപാടിക്കിടെ വിലപിടിപ്പുള്ള 34ഓളം മൊബൈല്‍ ഫോണുകള്‍ കവര്‍ച്ച ചെയ്യപ്പെട്ട സംഭവത്തില്‍ രണ്ട് പോലീസ് സംഘങ്ങള്‍ ഡല്‍ഹിയിലും ബംഗളുരുവിലും അന്വേഷണം നടത്തുന്നുണ്ട്. മോഷണത്തിന് പിന്നിലുള്ള ആളുകൾ ആരാണെന്നത് സ്ഥിരികരിച്ചിട്ടില്ലെന്നും കമ്മീഷണര്‍ പറഞ്ഞു.