Banner Ads

മുന്നാറിൽ ജനവാസ കേന്ദ്രങ്ങളിൽ വീണ്ടും പടയപ്പ ഇറങ്ങി.

ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ ആന വീടിന്റെ ഗേറ്റ്തള്ളി തുറന്ന് അകത്തു കയറുകയായിരുന്നു. ഇത് 13-ാം തവണയാണ് ആന ജോര്‍ജിന്റെ വീട്ടുമുറ്റത്തെത്തുന്നത്.ഇടുക്കി ദേവികുളം മുക്കത്ത് ജോര്‍ജിന്റെ വീട്ടുമുറ്റത്താണ് പടയപ്പയെത്തിയത്.കുറച്ചു നേരം വീട്ടുമുറ്റത്ത് നിലയുറപ്പിച്ച ശേഷം ആന തിരികെ പോയി. ജനവാസ മേഖലയ്ക്ക് സമീപം തന്നെ ആന തുടരുകയാണെന്നും വനം വകുപ്പ് അധികൃതര്‍ അറിയിച്ചു.യാതൊരുവിധ നാശനഷ്ടങ്ങളും ആന ഉണ്ടാക്കിയിട്ടില്ല.ആന ശല്യം ഈ ഇടയായി കൂടുതലാണെന്നും എന്നാൽ ഇതുവരെയുള്ള നാശനഷ്ടവും റിപ്പോർട്ട് ചെയ്തിട്ടില്ല. തുടര്‍ച്ചയായി ജനവാസ മേഖലയില്‍ ഇറങ്ങുന്ന ആന കൂടിയാണ് പടയപ്പ

Leave a Reply

Your email address will not be published. Required fields are marked *