ചെന്നൈ:കന്യാകുമാരിയിൽ നിയന്ത്രണം വിട്ട ആഢംബര കാർ ചായക്കടയിലേക്ക് ഇടിച്ചുകയറി അപകടം. അപകടത്തിൽ ഒരാൾ മരിച്ചു. കന്യാകുമാരി തക്കലക്ക് സമീപമാണ് അപകടമുണ്ടായത്. തക്കല മുട്ടയ്ക്കാട് സ്വദേശി ആരോഗ്യ (47) ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാർ ചായക്കടയിൽ ചായ കുടിച്ചുകൊണ്ടിരുന്നവർക്കിടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. വാഹനം ഓടിച്ച ജെബിനെ പോലീസ് അറസ്റ്റു ചെയ്തു