Banner Ads

‘ഇനിയൊരു യുദ്ധം വേണ്ടേ വേണ്ട’; സമാധാന സന്ദേശവുമായി ബിലീവേഴ്സ് ചർച്ച് ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർത്ഥികൾ

ആലപ്പുഴ: ലോകസമാധാനത്തിനായി കൈകോർത്ത് ഗുരുപുരം ബിലീവേഴ്സ് ചർച്ച് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർത്ഥികൾ. ‘യുദ്ധം ഇല്ലാത്ത ഒരു ലോകം ഞങ്ങളുടേതാകട്ടെ’ എന്ന മുദ്രാവാക്യമുയർത്തി യുദ്ധവിരുദ്ധ ബോധവൽക്കരണവും വിവിധ കലാപരിപാടികളും സ്കൂളിൽ സംഘടിപ്പിച്ചു.ദ്യാർത്ഥികൾ തയ്യാറാക്കിയ പ്ലക്കാർഡുകളിലെ വരികൾ ശ്രദ്ധേയമായിരുന്നു

“യുദ്ധകൊതിയൻമാരുടെ ആറ്റംബോംബുകൾ നമ്മുടെ മുത്തശ്ശിക്കഥയാവട്ടെ.””കലഹം നശിക്കട്ടെ, സമാധാനം പുലരട്ടെ.””ഇനിയൊരു യുദ്ധം വേണ്ടേ വേണ്ട.”സ്കൂൾ പ്രിൻസിപ്പാൾ അനിതാ ജ്യോതിരാജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം സ്കൂൾ മാനേജർ റവ. ഫാദർ സജു തോമസ് ഉദ്ഘാടനം ചെയ്തു.

വൈസ് പ്രിൻസിപ്പാൾ സുധാ ദേവി, ഫാ. ജയിംസ് ബി.റ്റി. എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.യുദ്ധത്തിനെതിരായ ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പ്രിൻസിപ്പാൾ വിദ്യാർത്ഥികൾക്ക് സമാധാന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് വിദ്യാർത്ഥികൾ അവതരിപ്പിച്ച സമാധാന സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന കലാപരിപാടികൾ പരിപാടിയുടെ മാറ്റ് കൂട്ടി.