തിരുവനന്തപുരം:തിങ്കളാഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ പുതിയൊരു ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെ ഫലമായി ഓണദിവസങ്ങളിൽ കേരളത്തിൽ മഴ ലഭിക്കുമെന്നാണ് പ്രവചനം. എന്നാൽ ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല.
കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ ശക്തമായ മഴയ്ക്ക് കാരണമായ ന്യൂനമർദ്ദം ദുർബലമായതിനെ തുടർന്നാണ് മഴ കുറഞ്ഞത്. എന്നാൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടുന്നതോടെ ബുധനാഴ്ച മുതൽ സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു നൽകി.ബുധനാഴ്ചയും വ്യാഴാഴ്ചയും ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം.
അതിനാൽ ജാഗ്രതയുടെ ഭാഗമായി താഴെ പറയുന്ന ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് ബുധനാഴ്ച തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്.വ്യാഴാഴ്ച: തൃശൂർ, കണ്ണൂർ, കാസർകോട്.