തിരുവനന്തപുരം:കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട മൃഗശാലയാണ് തിരുവനന്തപുരം മൃഗശാല. പ്രതിദിനം കേരളത്തിനകത്തും പുറത്തുമുള്ള ആയിരക്കണക്കിന് ആളുകളാണ് മൃഗശാല സന്ദര്‍ശിക്കുന്നത്.അതുകൊണ്ട് തന്നെ മൃഗശാലയില്‍ വിവിധങ്ങളായ പുതിയ പക്ഷി മൃഗാദികളെ എത്തിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ക്ഷീരവികസന, മൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു.
തിരുവനന്തപുരം മൃഗശാലയില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച കരപക്ഷികളുടെ പരിബന്ധനത്തിന്റെയും, ക്വാറന്റൈന് കേന്ദ്രത്തിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.സമയ ബന്ധിതമായി ആഹാരം ,വെള്ളം, മരുന്ന് എന്നിവ നല്കി മൃഗപരിപാലനത്തില്‍ രാജ്യത്തിന് മാതൃകയാണ് തിരുവനന്തപുരം മൃഗശാല എന്ന മാതൃ പറഞ്ഞു.മുന്‍പുണ്ടായിരുന്ന ജിറാഫടക്കമുള്ള മൃഗങ്ങള്‍ ഇല്ലാതായ സാഹചര്യത്തിലും പുതിയ നിരവധി മൃഗങ്ങളെ ഇവിടെ എത്തിക്കാന്‍ കഴിഞ്ഞു. മക്കാവു ഉള്‍പ്പെടെയുള്ള പക്ഷികള്‍ മൃഗശാലയില്‍ ഇന്നെത്തിയ സാഹചര്യത്തിലാണ് കരപക്ഷികള്‍ക്കുള്ള പരിബന്ധനം സജ്ജീകരിച്ചത്