Banner Ads

“പട്ടാമ്പി പിടിക്കാൻ എൻ.ഡി.എ; അഡ്വ. പി. മനോജ് വീണ്ടും ജനവിധി തേടുന്നു”

പാലക്കാട്: പട്ടാമ്പിയിൽ NDA സ്ഥാനാർഥിയായി അഡ്വ P മനോജ് ജനവിധി തേടും. കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയാണ് പ്രഖ്യാപനം നടത്തിയത്. രണ്ടാം തവണയാണ് അഡ്വ മനോജ് നിയമസഭയിലേക്ക് മത്സരിക്കുന്നത്.കേരളത്തിൽ NDA യുടെ രണ്ടാം ഘട്ട സ്ഥാനാർഥി പ്രഖ്യാപനത്തിലാണ് പട്ടാമ്പിയിൽ അഡ്വ പി മനോജിനെ പ്രഖ്യാപിച്ചത്. ഔദ്യോഗികമായല്ലെങ്കിലും നേരത്തെ തന്നെ NDA സ്ഥാനാർഥിയായി P മനോജ് മത്സരരംഗത്തുണ്ടാക്കുള്ള വിവരങ്ങൾ പുറത്തുവന്നിരുന്നു.

മറ്റു പേരുകൾ കൂടി പരിഗണനയിലുണ്ടായതിനാണ് സ്ഥാനാർഥി നിർണയം വൈകിയത്. നിലവിൽ ബിജെപി മധ്യമേഖലാ ജനറൽ സെക്രട്ടറി ആണ് അഡ്വ പി മനോജ്. നിയമസഭാ തിരഞ്ഞെടുപ്പിൽ പട്ടാമ്പിയിൽ NDA ക്ക് മുന്നേറ്റമുണ്ടാക്കാൻ മനോജിനിത് രണ്ടാം ഊഴമാണ്. മുൻപ് 2016ലെ നിയമസഭ തിരഞ്ഞെടുപ്പിലും അഡ്വക്കേറ്റ് പി മനോജ് എൻഡിഎ സ്ഥാനാർത്ഥിയായിരുന്നു. പട്ടാമ്പി എം എൽ എയും നിലവിലെ LDF സ്ഥാനാർത്ഥിയായ മുഹമ്മദ് മുഹ്‌സിനോടും അന്നത്തെ എംഎൽഎ ആയിരുന്ന സിപി മുഹമ്മദിനോടുമായിരുന്നു മനോജിൻ്റെ പോരാട്ടം. 14824 വോട്ടാണ് അന്ന് നേടിയത്.

പട്ടാമ്പിയിൽ മുഹമ്മദ് മുഹ്സിൻ എംഎൽഎ യുടെ പി ആർ വർക്കാണ് നടക്കുന്നതെന്നും പിണറായി സർക്കാരിനെതിരെയുള്ള ജനങ്ങളുടെ വിധിയെഴുതാവും ഈ തിരഞ്ഞെടുപ്പിൽ പി മനോജ് പറഞ്ഞു.2021 LDF ൽ മുഹമ്മദ് മുഹ്സിനോടും UDF ല് റിയാസ് മുക്കോലിയോടും എതിരെ ബിജെപി ജില്ലാ സെക്രട്ടറി ആയിരുന്ന കെഎം ഹരിദാസ് NDA ക്ക് വേണ്ടി മത്സരിച്ചെങ്കിലും മൂന്നാം സ്ഥാനം നിലനിർത്തേണ്ടിവന്നു.തുടർന്നണിപ്പോൾ വീണ്ടും അഡ്വ പി മനോജിനെ പരിഗണിച്ചത്. ഇടത് പക്ഷ സർക്കാരിനെതിരെയുള്ള ആരോപണങ്ങൾ പ്രചരണമാക്കിയും UDF ലെ ഗ്രൂപ്പ് തർക്കവും അസ്വാരസ്യങ്ങളും ആയുധമാക്കിയും മണ്ഡലത്തിൽ മുന്നേറ്റം നടത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് NDA.